Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് തൈപ്പൂയം; പെരുന്ന, ആർപ്പൂക്കര ക്ഷേത്രങ്ങളിൽ ആഘോഷം.

ഇന്ന് തൈപ്പൂയം; പെരുന്ന, ആർപ്പൂക്കര ക്ഷേത്രങ്ങളിൽ ആഘോഷം.

കോട്ടയം: വിവിധ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ ഇന്ന് തൈപ്പൂയം ആഘോഷിക്കും. ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കും. തൃപ്പൂണിത്തുറ കാവടി, തൃശൂർ കാവടി, മണക്കാട് പൂക്കാവടി, മയൂര നൃത്തം, തെയ്യം, കരകം, മയിലാട്ടം, ഭൂതവും തിറയും, കെട്ടുകാള, രഥങ്ങൾ, ഗജരാജാക്കന്മാർ തുടങ്ങിയവ ആഘോഷത്തിനു മിഴിവേകും. കിഴക്കുംഭാഗത്തിന്റെ കുട്ടികളുടെ കാവടി ഇന്നു രാവിലെ 9നു തൃക്കണ്ണാപുരം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ഉച്ചകഴിഞ്ഞ് 3നു കാവടിയാട്ടം പെരുന്ന മാരണത്തുകാവ് അംബികാ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പടിഞ്ഞാറ്റു ഭാഗത്തിന്റെ കുട്ടികളുടെ കാവടി രാവിലെ 9ന് വാസുദേവപുരം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പടിഞ്ഞാറ്റുംഭാഗത്തിൻ്റെ കാവടിയാട്ടം ഉച്ചകഴിഞ്ഞ് 3നു വാസുദേവപുരം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. തുടർന്ന് വൈകുന്നേരം 5നു പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗജരാജസംഗമം നടക്കും.
         ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുലർച്ചെ 5നു നിർമ്മാല്യദർശനം, 5.15നു പാലഭിഷേകം, 6നു ഗണപതിഹോമം, 7.30നു പഞ്ചാമൃത അഭിഷേകം എന്നിവ നടന്നു. 9.30നു പാൽക്കാവടി വരവ്, 10നു നവകാഭിഷേകം, കാവടി അഭിഷേകം, വൈകിട്ട് 6നു മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നു കാവടി പുറപ്പാട്, 6.30നു കുങ്കുമക്കാവടി വരവ്, 7.30നു കാവടി അഭിഷേകം, ഭജന, പ്രസാദവിതരണം എന്നിവ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement