Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വാർത്ത ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു.

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വാർത്ത ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു.


ഇടുക്കി: വണ്ടിപ്പെരിയാറിൽ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വാർത്ത ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു. വിബിസി ന്യൂസ് പീരുമേട് റിപ്പോർട്ടർ വി.ആർ. വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദ്ദിച്ചത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.
        ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകുവാൻ ട്രിപ്പ് ജീപ്പിൽ കയറിയിരുന്ന വിജയനു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോബ്സ് എസ്റ്റേറ്റ് ഡ്രൈവറായ ജയകുമാർ എന്നയാൾ അക്രമിക്കുകയായിരുന്നു. വിജയൻ്റെ ഷർട്ട് വലിച്ചു കീറുകയും നെഞ്ചിൽ കൈ കൊണ്ട് കുത്തുകയുമായിരുന്നു. എന്ത് കാരണത്താലാണെന്ന് ചോദിച്ചപ്പോൾ നീ വീഡിയോ എടുക്കും വാർത്ത ചെയ്യും അല്ലേടാ എന്ന് അസഭ്യവർഷത്തോടെ ഇയാൾ മറുപടി പറയുകയായിരുന്നു. ആക്രമണം തടയുവാൻ ശ്രമിച്ച ജീപ്പ് ഡ്രൈവർക്ക് നേരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.
        വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ജയകുമാറിന്റെ ഭാര്യയുടെ പേരിലും നടപടി ഉണ്ടായിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യുവാൻ കാരണമായി കരുതുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ വിജയൻ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. ജോലിയുടെ ഭാഗമായ വാർത്ത ചെയ്യുന്നതിൽ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയുമാണെങ്കിൽ ശക്തമായി പ്രതിഷേധിക്കുവാനാണ് മാധ്യമ പ്രവർത്തകരുടെ തീരുമാനമെന്ന് മാധ്യമ കൂട്ടായ്മ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement