Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന വളർച്ചാ കേന്ദ്രീകൃത ബജറ്റെന്ന് ഫിക്കി.

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന വളർച്ചാ കേന്ദ്രീകൃത ബജറ്റെന്ന് ഫിക്കി.


കൊച്ചി: ശക്തമായ നീക്കങ്ങളിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന വളർച്ചാ കേന്ദ്രീകൃത ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ. ധീരമായ ചുവട്‌വെയ്പ്പിന് ധനമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
        നഗരവികസനം, വൈദ്യുതി മേഖല, ടാക്സേഷൻ, സാമ്പത്തിക മേഖല എന്നിവയിലെ പരിഷ്‌കരണ അജണ്ടയും കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടുമുള്ളതാണ് ബജറ്റ്. കാർഷിക മേഖലയ്ക്കുള്ള ഊന്നൽ, ഗ്രാമീണ അഭിവൃദ്ധി, ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ക്ലാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളിൽ പുന:പരിശോധന, എംഎസ്എംഇ മേഖലയ്ക്കായി കൂടുതൽ ഫണ്ട് ലഭ്യത, മേക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ ഫണ്ടുകൾ, ദേശീയ നിർമ്മാണ മിഷൻ, എക്സ്പോർട്ട് പ്രമോഷൻ മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ അഭിനന്ദനാർഹമാണ്.
         കളിപ്പാട്ട നിർമ്മാണത്തിനായി ആഗോള ക്ലസ്റ്റർ, മാരിടൈം വികസന ഫണ്ടിനായി 25000 കോടി, ഉഡാൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കും, ഇന്ത്യൻ വെസൽ ആക്റ്റിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻലാൻഡ് കപ്പലുകൾക്ക് നിലവിലുള്ള ടോണേജ് നികുതിയും നേട്ടം വർദ്ധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. 
        സാമ്പത്തിക വർഷത്തിൽ ത്രസ്റ്റ് വിവേകം തുടരുന്നത്, അജണ്ട സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും. വിവേകപൂർവ്വമുള്ള ധനവിനിയോഗവും തുടരുന്ന പരിഷ്കരണ അജണ്ടയും സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടുമെന്ന് ഫിക്കി വിലയിരുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement