Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒളിച്ചുകളിക്കിടെ ടാർ വീപ്പയില്‍ ഒളിച്ചിരുന്ന നാല് വയസുകാരി ടാറില്‍ കുടുങ്ങി.

ഒളിച്ചുകളിക്കിടെ ടാർ വീപ്പയില്‍ ഒളിച്ചിരുന്ന നാല് വയസുകാരി ടാറില്‍ കുടുങ്ങി.


കാസർകോട്: ഒളിച്ചുകളിക്കിടെ ടാർ വീപ്പയില്‍ ഒളിച്ചിരുന്ന നാല് വയസുകാരി ടാറില്‍ കുടുങ്ങി. രണ്ട് മണിക്കൂർ കുട്ടി ടാർവീപ്പയില്‍ കുടുങ്ങിക്കിടന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും മെഡിക്കല്‍ സംഘവുമെത്തി കുട്ടിയെ പുറത്തെടുത്തു.
        ചട്ടഞ്ചാലില്‍ വെളളിയാഴ്ചയാണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളജിന് സമീപം താമസിക്കുന്ന കുടുംബത്തിലെ കുട്ടി സഹോദരിക്കൊപ്പം ഒളിച്ചു കളിക്കുമ്പോഴാണ് അപകടം. ഒളിച്ചിരിക്കാൻ വേണ്ടി കല്ലില്‍ ചവിട്ടി വീപ്പയിലേക്ക് കുട്ടി ഇറങ്ങുകയായിരുന്നു. സമീപത്തെ റോഡ് ടാറിങ്ങിന് ഉപയോഗിച്ച ടാറാണ് വീപ്പയില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ അരയോളം ടാറില്‍ മുങ്ങി. ടാറില്‍ ഉറച്ചുപോയ കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്നപ്പോള്‍ പൊലീസിലും അഗ്നിരക്ഷാ സേനയേയും വിവരം അറിയിക്കുകയായിരുന്നു. പുറത്തെടുത്ത കുട്ടി സുഖമായിരിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement