Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.


തിരു.: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോർഡില്‍ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരില്‍ ഷിജു എന്നയാള്‍ക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇതടക്കം പത്ത് പരാതികളാണ് പൊലീസിന് കിട്ടിയത്. മറ്റ് പരാതികളില്‍ അന്വേഷണം നടക്കുകയാണ്.
        ദേവസ്വം ബോർഡിലെ ജീവനക്കാരി എന്നായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, കരാർ അടിസ്ഥാനത്തില്‍ പോലും ദേവസ്വം ബോർഡില്‍ ജോലി ചെയ്തിട്ടില്ലാത്ത ശ്രീതു, ജോലി വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നുമായി പണം തട്ടിയത്. പല തവണകളായി 10 ലക്ഷം രൂപ ശ്രീതു തട്ടിയെന്നാണ് ബാലരാമപുരം സ്വദേശിയുടെ പരാതി. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീതുവിനെതിരെ ചുമത്തിയത്. തട്ടിപ്പില്‍ ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, കരിക്കകം സ്വദേശിയായ ജ്യോത്സൻ ദേവീദാസന് ഈ ഇടപാടുകളില്‍ പങ്കുണ്ടോയെന്നും  സംശയിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement