ന്യൂഡൽഹി: മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലൂടെ അറിയിച്ചു.
ഫെബ്രുവരി 9ന് മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് രാജിവച്ച്, നാല് ദിവസത്തിന് ശേഷവും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാഞ്ഞതാണ് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണത്തിലേയ്ക്ക് നീങ്ങിയത്.
0 Comments