ന്യൂഡൽഹി: വഖഫ് ദേദഗതി ബില്ലിൻ്റെ ജോയിൻ്റ് പാർലമെൻ്ററി കമ്മീഷൻ റിപ്പോർട്ടിന് രാജ്യസഭയിൽ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദാംബിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദഗതി നിർദ്ദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ് റിപ്പോർട്ട് അംഗീകരിച്ചത്. ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ മൂന്നു മണി വരെ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഏകപക്ഷീയമായാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
0 Comments