Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളിയാഴ്ച ജുമാ: ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയം മാറ്റി.

വെള്ളിയാഴ്ച ജുമാ: ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയം മാറ്റി.


തിരു.: മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻഡറി പൊതുപരീക്ഷയിൽ രണ്ട് വെള്ളിയാഴ്ചകളിലെ ജുമാ നിസ്കാരം മുടങ്ങാതിരിക്കാനായി പരീക്ഷാ സമയം മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി. ഈ ദിവസങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കു ശേഷം രണ്ടിന് ആരംഭിച്ച് 4.45ന് അവസാനിക്കും. ബാക്കി ദിവസങ്ങളിലെ പരീക്ഷകൾ 1.30ന് ആരംഭിച്ച് 4.15ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. 
     രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയുമാണ് നടക്കുക. രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കൊപ്പം നടത്തുന്നുണ്ട്. എസ്എസ്എൽസി പരീക്ഷകളും ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകളും രാവിലെ ആയതിനാൽ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ ആക്കാനാവില്ല. മാർച്ചിൽ പരീക്ഷ അവസാനിക്കാതിരുന്നാൽ വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കും. അതിനാൽ, പരീക്ഷകൾ മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement