Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തെ നടുക്കി കൊലപാതക പരമ്പര; ആറ് മരണം.

കേരളത്തെ നടുക്കി കൊലപാതക പരമ്പര; ആറ് മരണം.

തിരു.: ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തി യുവാവ്. കൃത്യത്തിനു ശേഷം വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ബന്ധുക്കളായ ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇതിൽ അഫാന്റെ മാതാവ്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെൺ സുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.
       പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി (88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്നു.
       എസ്എൻ പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
      രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണ്ണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്. പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ്. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹോദരൻ അഫ്‌സാൻ. 

Post a Comment

0 Comments

Ad Code

Responsive Advertisement