Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണം തുടരുന്നു: യുവാവ് കൊല്ലപ്പെട്ടു.

കാട്ടാന ആക്രമണം തുടരുന്നു: യുവാവ് കൊല്ലപ്പെട്ടു.


വയനാട്: നൂല്‍പ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 
        കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് മനുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോൾ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഭാര്യ അത്ഭുതകരമായി രക്ഷപെടുകയായിരുന്നുവത്രേ.

Post a Comment

0 Comments

Ad Code

Responsive Advertisement