Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വന്യജീവികൾ നശിപ്പിക്കുന്ന വിളകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ.

വന്യജീവികൾ നശിപ്പിക്കുന്ന വിളകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണവും കൃഷിനശീകരണവും സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മനുഷ്യർ വന്യജീവി ആക്രമണത്തിൽ മരിക്കാതിരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംസ്ഥാന സർക്കാർ നഷ്ടം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രറ്റിക്ക് ഏകദിന സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
       കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു. സംഘടന ചുമതലയുള്ള സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ബാലു ജി. വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.
സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാറ്റിൽ, ജോയി സി. കാപ്പൻ, ശിവപ്രസാദ് ഇരവിമംഗലം, ജോണി കോട്ടയം, സുമേഷ് നായർ, ഉണ്ണികൃഷ്ണൻ, അഡ്വ. രാജേഷ് പുളിയനേത്ത്, രാജേഷ് ഉമ്മൻ കോശി,
ഗണേഷ് ഏറ്റുമാനൂർ, രശ്മി എം.ആർ., അഡ്വ. ഷൈജു കോശി, ജോജോ പനക്കൽ, ഷാജു മഞ്ഞില, ബാലകൃഷ്ണൻ, അഡ്വ. മഞ്ജു കെ. നായർ, ജേക്കബ് മേലേടത്ത്, ജോഷി കൈതവളപ്പിൽ, വിനോദ് പൂങ്കുന്നം, ബിജു മാധവൻ, ആർ. സനൽകുമാർ, രമ പോത്തൻകോട്, രാധാകൃഷ്ണൻ ഗുരുവായൂർ, സന്തോഷ് മൂക്കിലിക്കാട്ട്, സന്തോഷ് വി.കെ., കുളത്തുപ്പുഴ മാധവൻപിള്ള, രവീന്ദ്രൻ നായർ പോത്തൻകോട്, കൃഷ്ണകുമാർ, സാബു കല്ലാച്ചേരിൽ, സിബി പാണ്ടിയാമ്മക്കൽ, ഷാജി തെള്ളകം, ബെന്നി നൈനാൻ, രജിതാ ബെന്നി, കെ.എം. കുര്യൻ, സി.എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
     മാർച്ച് മാസത്തിൽ ജില്ലാ കൺവൻഷനുകളും മെയ് 31ന് സംസ്ഥാനസമ്മേളനം കോട്ടയത്തു വച്ച് നടത്താനും തീരുമാനിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement