Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുല്ലപ്പെരിയാര്‍ കേസില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി.

മുല്ലപ്പെരിയാര്‍ കേസില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി.

        മേല്‍നോട്ട സമിതി ചെയർമാൻ ഇരുസംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികള്‍ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്യാനും നിര്‍ദ്ദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ റിപ്പോർട്ട് നല്‍കണം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
       മേല്‍നോട്ട സമിതിയടക്കമുള്ള സാഹചര്യത്തില്‍ അതിലൂടെ വിഷയങ്ങള്‍ പരിഹരിക്കാമല്ലോയെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു. അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടു പോകുകയാണെന്ന് തമിഴ്നാട് കോടതിയില്‍ വാദിച്ചു. പഴയ ഡാം പൊളിച്ച്‌ പുതിയത് പണിയാനാണ് കേരളത്തിന്‍റെ ശ്രമമെന്ന് തമിഴ്നാട് അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേയെന്നാണ് സംസ്ഥാന സർക്കാർ കോടതിയില്‍ ചോദിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement