Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആൺസുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു.

ആൺസുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു.

കൊച്ചി: ആൺസുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പില്‍ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്.
       ഈ മാസം 13ന് ഉച്ചക്ക് 2.30ന് ആയിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗർ സ്വദേശിയുടെ വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു. ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. മേക്കാട് മനക്കപ്പറമ്പില്‍ രമണൻ്റെയും വിജയയുടെയും മകളാണ്. മക്കള്‍: ശ്രീഭദ്ര, ശ്രീബാല.

Post a Comment

0 Comments

Ad Code

Responsive Advertisement