കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫ്റ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിതാന്‍ ജാജുവാണ് മരിച്ചത്. കേരളത്തിലേക്ക് വിനോദയാത്ര വന്ന സംഘത്തില്‍പ്പെട്ട കുട്ടിയാണ്. മാതാപിതാക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൂത്ത കുട്ടിക്ക് ഒപ്പം കളിക്കുകയായിരുന്ന കുട്ടി മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.
ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. കുട്ടിയെ കാണാതായതോടെ നടന്ന അന്വേഷണത്തിലാണ് നാലടി താഴ്ചയുള്ള കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments