Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആനയിടഞ്ഞു: തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു.

ആനയിടഞ്ഞു: തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു.

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. കെട്ടിടം പൊളിഞ്ഞു ഒരാനയുടെ മേൽ വീണപ്പോൾ, ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലു ഭാഗത്തേക്കും ചിതറി ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരിച്ചതും മറ്റുള്ളവർക്ക് പരിക്കേറ്റതും.

Post a Comment

0 Comments

Ad Code

Responsive Advertisement