Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീണ്ടും കാട്ടാന ആക്രമണം; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ എടുത്തെറിഞ്ഞു.

വീണ്ടും കാട്ടാന ആക്രമണം; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ എടുത്തെറിഞ്ഞു.

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. മറയൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശികളായ ഡില്‍ജിയെയും മകന്‍ ബിനിലിനെയുമാണ് പടയപ്പ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടൈ വാഗവരയിലാണ് സംഭവം. ആനയെ കണ്ടതോടെ ഡില്‍ജിയും ബിനിലും ബൈക്ക് നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഡില്‍ജിയെ ആന എടുത്തെറിയുകയായിരുന്നു. ഇടുപ്പെല്ല് പൊട്ടിയ ഇവരെ വിദഗ്ദ ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാറിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കാട്ടാനയാണ് പടയപ്പ. മുന്‍കാലുകളേക്കാള്‍ നീളം കുറഞ്ഞ പിന്‍ കാലുകള്‍ കാരണം ആനയുടെ നടപ്പിലുണ്ടായ പ്രത്യേകത കാരണം മൂന്നാറിലെ തമിഴ് തോട്ടം തൊഴിലാളികളാണ് രജനീകാന്ത് കഥാപാത്രത്തിന്റെ പേരായ പടയപ്പ എന്ന പേര് ഈ ആനക്ക് നല്‍കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement