Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നത്, നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാൽ, മുൻഗണന അനുസരിച്ച്‌ എയിംസ് അനുവദിക്കും; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.

എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നത്, നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാൽ, മുൻഗണന അനുസരിച്ച്‌ എയിംസ് അനുവദിക്കും; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ന്യൂഡൽഹി: എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നല്‍കിക്കഴിഞ്ഞാല്‍, മുൻഗണന അനുസരിച്ച്‌ എയിംസ് അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
         കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കുകയും ചെയ്ത കേന്ദ്രമന്ത്രി. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം ലഭിക്കും. റോഡില്ല, വിദ്യാഭ്യാസമില്ല, എന്നൊക്കെ പറഞ്ഞാല്‍ സഹായം ലഭിക്കും. എന്നാൽ, കേരളം പല കാര്യത്തിലും മുൻപന്തിയിലാണ്. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ആദ്യം സഹായം കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം കിട്ടും. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണെന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. പരിശോധിച്ചു കഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് സഹായങ്ങൾ തീരുമാനിക്കുകയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നിലവില്‍ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതല്‍ ശ്രദ്ധ നൽകുന്നത്, കാരണം അവ വളരെ പിന്നാക്കാമാണ് പല മേഖലകളിലും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement