Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാരാമൺ കൺവെൻഷന് മുന്നോടിയായുള്ള പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു.

മാരാമൺ കൺവെൻഷന് മുന്നോടിയായുള്ള പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു.
കോഴഞ്ചേരി: ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 130-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി “പ്രകൃതിക്ക് കാവലാവുക ”എന്ന സന്ദേശം ഉയർത്തി കല്ലിശേരി കടവിൽ മാളികയിൽ നിന്ന് ആരംഭിച്ച പരിസ്ഥിതി സൗഹൃദ സന്ദേശ യാത്രയുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

        മനുഷ്യമനസും പ്രകൃതിയുമെല്ലാം മലിനമാകുന്നു. പ്രകൃതിയുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ഭൂമിയുടെ നിലനിൽപ്പ് ഉണ്ടാവൂ. സൃഷ്ടിയുടെ സമഗ്രതയാണ് ബൈബിൾ സന്ദേശം. ആഗോള താപനം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തു പ്രകൃതിയുടെ സംരക്ഷണത്തിനായി യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും അവർ പറഞ്ഞു. 

         സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക് മാർ ഫിലക്സിനോസ് അദ്ധ്യക്ഷനായി. ദൈവം സൃഷ്ടിച്ച ലോകത്തെ നല്ല വാസസ്ഥലമായി നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ, ഭാരവാഹികളായ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, പരിസ്ഥിതി കമ്മിറ്റി കൺവീനർമാരായ ലാലമ്മ മാത്യു, ഗീത മാത്യു, കോഴഞ്ചേരി, മാരാമൺ ഇടവക വികാരിമാരായ റവ.എബ്രഹാം തോമസ്, റവ. ജിജി തോമസ്  എന്നിവർ പ്രസംഗിച്ചു. ചിത്രരചനാ മത്സര വിജയികൾക്കു ഡോ. ഐസക് മാർ ഫിലക്സിനോസും മന്ത്രി വീണാ ജോർജും ചേർന്ന് സമ്മാനങ്ങൾ നൽകി. 

Post a Comment

0 Comments

Ad Code

Responsive Advertisement