Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ അന്തരിച്ചു.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ അന്തരിച്ചു.


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ (63) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.
        1981ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അം​ഗമാണ്.  ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു  അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006ൽ ചങ്ങനാശ്ശേരിയിൽ നിന്ന്  നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-'05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.
ജനുവരി നാലിന് ആണ് വീണ്ടും അദ്ദേഹം ജില്ലാ സെക്രട്ടറിയായത്.
     മൃതദേഹം നാളെ (ശനിയാഴ്ച) ചെന്നൈയിൽ നിന്നും രാവിലെ  9 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
12 മണി മുതൽ 2 വരെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും 2.30 മുതൽ 5 മണി വരെ ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തെങ്ങണയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement