Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു.

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു.


പാട്ന: വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർത്ഥികൾക്കു പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കാലിലും പിൻഭാഗത്തും പരിക്കേറ്റ രണ്ടു വിദ്യാർത്ഥികൾ നാരായൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി മേഖലയിൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്നു ദേശീയപാത ഉപരോധിച്ചു. നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും കുടുംബം അറിയിച്ചു.  ഫെബ്രുവരി 17നാണു ബിഹാറിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ ആരംഭിച്ചത്. ഫെബ്രുവരി 25ന് പരീക്ഷ അവസാനിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement