Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
         മഠത്തുമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
         അതേസമയം രാഷ്ട്രീയ തർക്കങ്ങൾ ഇല്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement