പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു.
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 87 വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു.
നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നടനും നിർമ്മാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.
1963ൽ എവിഎം രാജൻ അഭിനയിച്ച നാനും ഒരു പെൺ എന്ന സിനിമയിൽ പുഷ്പലതയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് രാജനും പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. 1999ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷം, അവർ സിനിമ ലോകത്ത് നിന്ന് പൂർണ്ണമായും അകന്നുനിന്നു, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവര്‍ത്തിച്ചിചിരുന്നത്.
0 Comments