Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെന്നൈ താംബരം- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി.

ചെന്നൈ താംബരം- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി.


തിരു.: ചെന്നൈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്നവർക്ക് സൗകര്യപ്രദമായി ഓടിയിരുന്ന താംബരം - തിരുവനന്തപുരം (കൊച്ചുവേളി) സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി. ഈ സീസണിലെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ചാണ് താംബരത്തു നിന്ന് കൊച്ചുവേളിയിലേയ്ക്കും തിരികെയുമുള്ള പ്രതിവാര പ്രത്യേക തീവണ്ടിയുടെ സർവീസ് ആറു മാസത്തേക്കു കൂടി റെയിൽവേ നീട്ടിയത്.
     ചൊവ്വാഴ്‌ച ദിവസങ്ങളിൽ വെളുപ്പിന് 12.35ന് താംബരത്തു നിന്നും പുറപ്പെട്ട്, ചെങ്കൽപ്പെട്ട്, വില്ലുപുരം, വൃദ്ധാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിക്കൽ, മധുര, തിരുനൽവേലി, നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ വഴി അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.

Post a Comment

0 Comments

Ad Code

Responsive Advertisement