Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്.


തിരു.: ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായത്. ക്രിസ്തുമസ് പുതുവത്സര ബമ്പറില്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 20 കോടി രൂപയും രണ്ടാം സമ്മാനം നേടുന്ന 20 പേര്‍ക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും.
        മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി രൂപാ സമ്മാനത്തുക ഉണ്ടാകും. 
         50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനു തന്നെയാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉച്ചയ്ക്ക് രണ്ടുണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement