Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സം ഉള്ളതിനാല്‍ ഓക്സിജൻ നല്‍കുന്നത് തുടരുകയാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
         രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ആശുപത്രി മുറിയില്‍ വെച്ച്‌ മാർപാപ്പ കുർബാനയില്‍ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. വത്തിക്കാനായിരുന്നു സന്ദേശം പുറത്ത് വിട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement