Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംഘർഷത്തിലിടപെട്ട പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.

സംഘർഷത്തിലിടപെട്ട പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.


കോട്ടയം: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
        തെള്ളകത്തെ ബാറിന് മുമ്പിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പുലർച്ചെ നാലുമണിയോടെ മരിച്ചു.
        അക്രമി ഒരാളായ കോട്ടയം പാറമ്പുഴ സ്വദേശി ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ട് ഓടിയെത്തി ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement