Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ.


പാലക്കാട്: ഉപ്പുംപാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
         ഭർത്താവിന്റെ കുത്തേറ്റ് ചന്ദ്രികയാണ് മരിച്ചത്. രാജനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോലന്നൂർ സ്വദേശികളായ ഇവർ ഉപ്പുംപാടത്തേക്ക് വാടകക്ക് മാറിയിട്ട് രണ്ടാഴ്ചയായിട്ടേ ഉണ്ടായിരുന്നുള്ളൂ. ദമ്പതികള്‍ വീട്ടില്‍ വെച്ച്‌ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാജനാണ് ചന്ദ്രികയെ കത്തികൊണ്ട് കുത്തിയത്. അതിനുശേഷം, സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവർക്കിടയില്‍ വഴക്ക് പതിവായിരുന്നു. രാജന് മാനസിക പ്രശ്നമുള്ളതായും പൊലീസ് പറയുന്നു. ഇതിനു മുമ്പും ചന്ദ്രികയെ ഇയാള്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഒന്നര വർഷം മുമ്പ് രാജൻ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
        താഴത്തെ നിലയിലായിരുന്നു ദമ്പതികള്‍ കിടന്നിരുന്നത്. വലിയ ശബ്ദം കേട്ട് മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങിവന്ന മകളാണ് അമ്മയെയും അച്ഛനെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement