Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗളൂരുവില്‍ നിന്ന് കേരളലേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു.

ബംഗളൂരുവില്‍ നിന്ന് കേരളലേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു.

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സെന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നതെന്ന് യാത്രക്കാർ പറഞ്ഞു. ബസിന്‍റെ പിന്‍ഭാഗം പൂർണ്ണമായി കത്തിനശിച്ചു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ യാത്രക്കാരെ പുറത്ത് ഇറക്കാനായതാണ് ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്‍റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ പുറകെ വന്ന മറ്റു ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിട്ടു. തീ വലിയ രീതിയില്‍ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താൻ ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സ്ഥത്തെത്തിയ ഫയർ ഫോഴ്സ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement