Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാൾക്ക് പരിക്ക്.

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാൾക്ക് പരിക്ക്.

മലപ്പുറം: മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‍ലഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഫീദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൂന്നു പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനായകനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലുള്ള അഫ്‍ലഹിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അവധി ദിവസമായ ഞായറാഴ്ച മൂവരും ഇരുചക്രവാഹനത്തിൽ മിനി ഊട്ടിയിലെ സ്ഥലം കാണാൻ എത്തിയതാണെന്നാണ് വിവരം. ഇതിനിടെ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement