കൊച്ചിയില്‍ വന്‍ ലഹരിവേട്ട : യുവതിയടക്കം ആറു പേർ അറസ്റ്റിൽ.
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. യുവതിയടക്കം ആറു പേർ പിടിയിലായി. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു കിലോയിലേറെ എംഡിഎംഎ കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
0 Comments