Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ അദ്ധ്യയന വർഷത്തിലേയ്ക്കുള്ള പുസ്തകങ്ങൾ എത്തിത്തുടങ്ങി.

പുതിയ അദ്ധ്യയന വർഷത്തിലേയ്ക്കുള്ള പുസ്തകങ്ങൾ എത്തിത്തുടങ്ങി.


കോട്ടയം: 2025-2026 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള പാഠപുസ്തകങ്ങൾ എത്തിത്തുടങ്ങി. 2, 4, 6, 8, 10 ക്ലാസുകളിലെ പുസ്തകങ്ങൾക്കു സിലബസിൽ മാറ്റമുണ്ട്. പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾക്കു മാത്രമാണു മാറ്റമെന്നു ഡിപ്പോ അധികൃതർ പറയുന്നു. 
       കോട്ടയം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് 40,57,48 പുസ്തകങ്ങളാണ് പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പുസ്തക ഡിപ്പോയിലേക്കു ഒന്നാം ഘട്ടത്തിൽ എത്തിയത്. 15 ലക്ഷം പുസ്തകങ്ങൾ ആണു ജില്ലയിൽ വിതരണത്തിനു വേണ്ടത്. 11 ലക്ഷത്തോളം പുസ്തകങ്ങൾ മാർച്ചിനു മുമ്പ് എത്തുമെന്നും ഡിപ്പോ അധികൃതർ പറയുന്നു.
        കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് ഡിപ്പോയിലേക്കു പുസ്തകം എത്തിക്കുന്നത്. കുടുംബശ്രീയാണ് പുസ്തകം വിതരണത്തിനു തയ്യാറാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement