Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചായക്കടയിൽ കയറി യുവാക്കളുടെ ആക്രമണം.

ചായക്കടയിൽ കയറി യുവാക്കളുടെ ആക്രമണം. 


അടൂർ തെങ്ങമത്ത് ചായക്കടയിൽ കയറി ആക്രമണം. വഴിയരികിൽ വച്ച് രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇവർ ചായക്കടയിലേക്ക് പ്രവേശിക്കുകയായിരുന്നു.  യുവാക്കളിൽ ഒരാൾ ചായക്കടയിലെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ചായക്കട ഉടമയേയും നാട്ടുകാരേയും മർദ്ദിച്ചു. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മർദ്ദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement