Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ലോറിയും കൂട്ടിയിടിച്ച് സിപിഎം നേതാവിൻ്റെ മകന്‍ മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച് സിപിഎം നേതാവിൻ്റെ മകന്‍ മരിച്ചു.

പത്തനംതിട്ട.: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ആദര്‍ശ്. 
       പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട കുമ്പഴയിൽ, ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിൽ കൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ ഫോഴ്സ് സംഘമെത്തി, കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. 
          സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കല്‍ മാനേജരായിരുന്നു ആദർശ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം, ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകന്‍: ആര്യന്‍. സഹോദരന്‍: ഡോ. ആശിഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement