Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന വീടിന്റെ വാതിൽ തകർത്തു; മുറി​ക്കു​ള്ളി​ൽ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചിരുന്ന ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

കാട്ടാന വീടിന്റെ വാതിൽ തകർത്തു; മുറി​ക്കു​ള്ളി​ൽ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചിരുന്ന ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.


കണ്ണൂർ: ആ​റ​ളം ഫാ​മി​ൽ നടന്ന കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ പ്രദേശവാസിയുടെ വീ​ടി​ന്റെ വാ​തി​ൽ തകർന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപെട്ടത്. ആ​റ​ളം ഫാ​മിലെ പ​ത്താം ബ്ലോ​ക്കി​ൽ താമസിക്കുന്ന കു​ഞ്ഞ​മ്പു- ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആന പരാക്രമം നടത്തിയത്. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി ഇവരുടെ വീ​ടി​ന്റെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ക​വു​ങ്ങ് കു​ത്തി വീഴ്ത്തി​യ ശേ​ഷം വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ക്കു​കാ​യാ​യി​രു​ന്നു. ഈ ​സ​മ​യം വീടിനക​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ​മ്പു​വും ഭാര്യ ചെ​റി​യ​യും മു​റി​ക്കു​യ്ള്ളി​ൽ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് ഒളിച്ചിരിക്കുകയായിരുന്നു. ആ​ന വാ​തി​ൽ പൂ​ർണ്​ണ​മാ​യും ത​ക​ർ​ത്ത് അ​ക​ത്ത് വീട്ടിനുള്ളിൽ കയറാത്തതിനാൽ ഇ​രു​വ​രും ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വാതിൽ തകർത്ത ശേഷം അ​ൽ​പ​നേ​രം മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന, പി​ന്നീ​ട് കാ​ട്ടി​ലേ​യ്ക്ക് മടങ്ങിപ്പോയി. ഭാ​ഗ്യം കൊ​ണ്ടാ​ണ് ഞങ്ങളുടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്ന് ചെ​റി​യ പ​റ​ഞ്ഞു. ഫാം ​പു​ന​ര​ധിവാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. ഫാ​മി​ന്റെ കൃ​ഷി​യി​ട​ത്തു​ നി​ന്ന് തു​ര​ത്തി​യ ആ​ന​ക​ൾ ജന​വാ​സ മേ​ഖ​ല​യി​ലെ പൊ​ന്തക്കാ​ടു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച ശേ​ഷം സന്ധ്യയാകുന്നതോടെ വീ​ട്ടു​പ​റ​മ്പു​ക​ളി​ലേ​യ്ക്ക് എ​ത്തു​ക​യാ​ണ്. വൈ​കി​ട്ട് ആറു​മ​ണി ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഇവിടുത്തെ പ്രദേശ വാസികൾക്ക്. ഒ​രു​ മാ​സ​ത്തി​നി​ട​യി​ൽ മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ വീ​ടി​ന് നേ​രെ​യാ​ണ് കാട്ടാന അ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.

Post a Comment

0 Comments

Ad Code

Responsive Advertisement