Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ മുക്കാൽ പങ്ക് സർക്കാർ ജീവനക്കാർക്കും ഇനി നികുതിയില്ല; കേന്ദ്ര സർക്കാർ ജീവനക്കാർക്കും നേട്ടം.

സംസ്ഥാനത്തെ മുക്കാൽ പങ്ക് സർക്കാർ ജീവനക്കാർക്കും ഇനി നികുതിയില്ല; കേന്ദ്ര സർക്കാർ ജീവനക്കാർക്കും നേട്ടം.

തിരു.: 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിലൂടെ കൂടുതൽ നേട്ടം സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്. അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ മുക്കാൽ പങ്കിനും ഏപ്രിൽ മുതൽ നികുതി അടയ്ക്കേണ്ടതില്ല. ഓഫീസ് അറ്റൻഡന്റ്, യുപി സ്കൂൾ അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് തുടങ്ങി താരതമ്യേന ശമ്പളം കുറവുള്ള വിഭാഗത്തിൽ പെട്ടവർക്ക് ഇപ്പോൾ തന്നെ പൂർണ്ണമായും നികുതി ഇളവുണ്ട്. ഇവരിൽ കൂടുതൽ കാലത്തെ സർവീസ് കാരണം ശമ്പളം വർദ്ധിച്ചവരും ഇനി നികുതിയിൽ നിന്ന് ഒഴിവാകും.
        യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അദ്ധ്യാപകർ, ഹയർ സെക്കൻഡറി അദ്ധ്യാപകർ തുടങ്ങി ഇടത്തരം ശമ്പളം കൈപ്പറ്റുന്നവർക്കാണ് നികുതി ഇളവ് ഏറ്റവും കൂടുതൽ ആശ്വാസമാകുക. രണ്ട് മാസത്തെ ക്ഷാമബത്തയ്ക്കു തുല്യമായ തുകയാണ് നികുതി ഇളവിലൂടെ ഇവർക്കു ലഭിക്കുന്നത്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതു കാരണം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 19% ഡിഎ കുടിശികയാണ്. ഡിഎ കിട്ടാത്തതുകൊണ്ട് ശമ്പളം കാര്യമായി വർദ്ധിക്കാത്തതിനാൽ നികുതി ഇളവു ലഭിക്കുമെന്ന് ആശ്വസിക്കുന്ന ജീവനക്കാരുമുണ്ട്. 
        കേന്ദ്ര സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കിനും പുതിയ പ്രഖ്യാപനത്തിന്റെ ആനൂകൂല്യം ലഭിക്കും. എന്നാൽ, അടുത്ത വർഷം കേന്ദ്രം ശമ്പള പരിഷ്കരണം നടപ്പാക്കാനിരിക്കുകയാണ്. അപ്പോൾ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിലേറെ ആകുന്നവർ വീണ്ടും നികുതി പരിധിയിൽ ആകും. സംസ്ഥാന സർക്കാരും അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എന്നാലും മാസം ഒരു ലക്ഷത്തിലേറെ ശമ്പളം ലഭിക്കുന്നവരുടെ എണ്ണം കാര്യമായി വർദ്ധിക്കാനിടയില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement