Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍.

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവപ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍.


കണ്ണൂർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍. വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്.
      മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരിസംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഫാസില്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സ് ഗ്രൂപ്പിലെ അംഗമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പിടിക്കപ്പെട്ടത്തോടെ കൂടുതല്‍ രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement