ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതത്തിൽ നൽപ്പതിധികം തൊഴിലാളികൾ കുടുങ്ങി. ചമോലി ജില്ലയിൽ ഇൻഡോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാവിലെ 7.15ഓടെയുണ്ടായ അപകടത്തിൽ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിൽ അകപ്പെട്ടുവെന്നും 16 പേരെ രക്ഷിച്ച് സൈനിക ക്യാമ്പിലേക്കു മാറ്റിയെന്നുമാണ് ആദ്യ റിപ്പോർട്ട്. ഐടിബിപിയും ഗർവാൾ സ്കൗട്ടുകളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നീട് 16 പേരെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള 25 തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട തൊഴിലാളികളിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ മനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. മനായ്‌ക്കും ബദ്രിനാഥിനും മദ്ധ്യേയുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ തൊഴിലാളി ക്യാമ്പിന് മുകളിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആ സമയത്ത് എട്ടു കണ്ടെയ്‌നറുകളിലും ഒരു ഷെഡിലുമായാണ് 57 തൊഴിലാളികൾ ഉണ്ടായിരുന്നത്.
0 Comments