Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡെങ്കിപ്പനി : ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്.

ഡെങ്കിപ്പനി : ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്.

പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം ഇവയില്‍ നിന്നും ആഴ്ചയിൽ ഒരിക്കല്‍ വെളളം നീക്കം ചെയ്യണം. വെളളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കണം. റബ്ബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ആവശ്യത്തിനു ശേഷം കമിഴ്ത്തി വയ്ക്കണം. സെപ്റ്റിക് ടാങ്ക് വെന്റ് പൈപ്പിന്റെ മുകള്‍ ഭാഗത്ത് കൊതുകുവല ചുറ്റണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയിൽ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ഡിഎംഒ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement