Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ ഇന്ന് പ്രഖ്യാപിക്കും.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ ഇന്ന് പ്രഖ്യാപിക്കും.


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറി ആയിരുന്ന എ.വി. റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത്. 
പുതിയ സെക്രട്ടറി ആരെന്ന് ഏകദേശ ധാരണയായതായാണ് റിപ്പോർട്ട്.
         രാവിലെ 10ന് ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. മാർച്ച് 6ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേൽപ്പിക്കാനാണ് ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 
          സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, പി.കെ. ഹരികുമാർ, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്.
ഇവരിൽ റ്റി.ആർ. രഘുനാഥ് സെക്രട്ടറി ആകാനാണ് സാധ്യത.

Post a Comment

0 Comments

Ad Code

Responsive Advertisement