Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലങ്കരസഭയിൽ വേണ്ടത് സമാന്തര ഭരണമല്ല സമാധാനം: ഓർത്തഡോക്സ് സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്.

മലങ്കരസഭയിൽ വേണ്ടത് സമാന്തര ഭരണമല്ല സമാധാനം: ഓർത്തഡോക്സ് സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്.


കോട്ടയം: മലങ്കരസഭയിൽ വേണ്ടത് സമാന്തര ഭരണമല്ല സമാധാനമെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ്.
മലങ്കരസഭാ വിശ്വാസികൾ  ഭൂരിപക്ഷവും സമാധാനം ആഗ്രഹിക്കുന്നു. ഇതിനിടയിൽ വീണ്ടും സമാന്തരഭരണത്തിനുള്ള നീക്കം നടത്തുന്നത് നിലവിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്ന് സുന്നഹദോസ് വിലയിരുത്തി. മലങ്കര സഭയും അതിന്റെ ആത്മീയ- ലൗകിക അധികാരങ്ങളും പൗരസ്ത്യ കാതോലിക്കായിലും മലങ്കര മെത്രാപ്പോലീത്തയിലും നിക്ഷിപ്തമാണ്. ഈ സത്യം നിലനിൽക്കെ സമാന്തര അധികാര സ്ഥാനികളെ വാഴിക്കാനുള്ള ചിന്ത തന്നെ കോടതിയലക്ഷ്യവും നിരാശാജനകവുമാണ്. ഒരുമിച്ച് നിന്നാൽ മലങ്കര സഭ കേരളത്തിലെ വലിയ ക്രൈസ്തവ ശക്തിയാണ്. ഭിന്നതകൾ അടുത്ത തലമുറയിലേക്ക് കൈമാറരുത്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. സഭയുടെ മറ്റു സമിതികൾ കൂടി ഈ ചിന്ത ചർച്ച ചെയ്യേണ്ടതുണ്ടെന്നും സുന്നഹദോസ് വിലയിരുത്തി.
         സുപ്രീം കോടതിയുടെ 2017ലെ അന്തിമവിധിയിലൂടെ മലങ്കരസഭാ തർക്കം അതിന്റെ അന്ത്യത്തിലേക്ക് എത്തിയതാണ്. അവകാശവാദങ്ങളും തർക്കങ്ങളും കീഴ്ക്കോടതികൾ മുതൽ കേട്ടും വിലയിരുത്തിയും വസ്തുതകൾ പരിശോധിച്ചും പരമോന്നത നീതിപീഠം വിധി കൽപ്പിച്ചു. 1934ലെ ഭരണഘടനയാൽ മലങ്കരസഭ ഭരിക്കപ്പെടണമെന്നത് കോടതിയുടെ തീർപ്പാണ്. മലങ്കരയിലെ സമാന്തര ഭരണത്തിന് രാജ്യത്തിന്റെ സുപ്രീം കോടതി അന്ത്യം കുറിയ്ക്കുകയും ചെയ്തു. എന്നാൽ, കോടതി വിധിക്ക് ശേഷവും സമാധാന പുന:സ്ഥാപനം വൈകുന്നത് ഖേദകരമാണെന്ന് സുന്നഹദോസിൽ അഭിപ്രായം ഉയർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement