Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ കൂടും.

ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ കൂടും. 
തിരു.: ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ദ്ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.
         2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. 2025-'26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ദ്ധന. ഫിക്സഡ് ചാര്‍ജും 5 മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ദ്ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച്‌ ഇന്ധന സര്‍ചാര്‍ജും ഈടാക്കും.
        ഏപ്രിൽ ഒന്നു മുതൽ വെള്ളക്കരവും അഞ്ച് ശതമാനം വര്‍ദ്ധിക്കും. കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഇത് ഒഴിവാക്കിയിരുന്നു. ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement