Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്.

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്.


ബെയ്‌റൂത്ത്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങുകൾ നടക്കുക.
       കുര്‍ബാന മധ്യേയുള്ള ചടങ്ങുകള്‍ക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മ്മികത്വം വഹിക്കും. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മ്മികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്. മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 
         കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും
ചടങ്ങുകളില്‍ പങ്കെടുക്കും. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നു നാനൂറോളം പേരാണ് ചടങ്ങുകളില്‍ പങ്കെടുക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement