Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ മരത്തിലിടിച്ച്‌ അച്ഛനും മകളും മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്.

കാര്‍ മരത്തിലിടിച്ച്‌ അച്ഛനും മകളും മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്.

തൃശൂർ: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച്‌ അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജയ്‌മോന്റെ ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധുവായ അലന്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല
     കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെ ആണ് അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്‌മോന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മരത്തില്‍ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
      പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാന്‍ പോവുകയായിരുന്നു കുടുംബം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്‌മോന്‍.

Post a Comment

0 Comments

Ad Code

Responsive Advertisement