Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനധികൃത ഫ്ലക്സ് ബോര്‍ഡ്: സിപിഎമ്മിന് കൊല്ലം കോർപ്പറേഷൻ പിഴയിട്ടു.

അനധികൃത ഫ്ലക്സ് ബോര്‍ഡ്: സിപിഎമ്മിന് കൊല്ലം കോർപ്പറേഷൻ പിഴയിട്ടു.


കൊല്ലം: നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപ്പറേഷൻ പിഴയിട്ടു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയത്.
        സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം. കൊല്ലത്തെ ഫ്ലക്സ് ബോർഡുകൾക്കെതിരേ ഇന്നലെ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement