Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തില്‍ മരിച്ചു.

അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തില്‍ മരിച്ചു.


പത്തനംതിട്ട: അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തില്‍ മരിച്ചു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ എംസി റോഡില്‍ കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്ക് ആയൂർ കമ്പങ്കോട് ആണ് അപകടമുണ്ടായത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.
       ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്പോളായിരുന്നു അപകടം. നേരിയ പരിക്കേറ്റ ഡ്രൈവർ ബിജു ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ ആശുപത്രിയിലെ മോർച്ചറിയില്‍. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കള്‍: അ‍‍‍‍‍‍‍ഞ്ജലീന വീനസ്.

Post a Comment

0 Comments

Ad Code

Responsive Advertisement