Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് ഭർത്താവ് മരിച്ചു.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് ഭർത്താവ് മരിച്ചു. 
പാലാ: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് ഭർത്താവ് മരിച്ചു. മുണ്ടാങ്കൽ അമ്പലപ്പുറത്ത് ധനേഷ് (37) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീക്കുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റു.
        രാവിലെ 11ന് പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും പെട്രോൾ അടിച്ച് പുറത്തേക്ക് ഇറങ്ങിവന്ന സ്കൂട്ടറിനു പിന്നിൽ പാലായിൽ നിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന താല്കാലിക കടയുടെ ഇരുമ്പു പൈപ്പിൽ ധനേഷിൻ്റെ തല ഇടിക്കുകയായിരുന്നു. ഉടൻ തന്നെ
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേഷ് മരണമടഞ്ഞു. ശ്രീക്കുട്ടിയെ പാലായിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement