എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.
തിരു.: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രണ്ടു ഘട്ടങ്ങളിലായുള്ള മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു. എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 26നാണ് അവസാനിക്കുന്നത്.
എസ്എസ്എല്‍സിക്ക് സംസ്ഥാനത്തൊട്ടാകെയുള്ള 2964 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ സ്കൂളുകളുകളില്‍ നിന്നും 1,42,298 പേരും ബാക്കിയുള്ളവർ എയിഡഡ്, അണ്‍ എയിഡഡ് മേഖലയില്‍ നിന്നുള്ളവരുമാണ്. മലപ്പുറം റവന്യു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികൾ. കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ്.
0 Comments