Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമേരിക്കയിൽ ഇംഗ്ലീഷ് ഇനി ഔദ്യോഗികഭാഷ.

അമേരിക്കയിൽ ഇംഗ്ലീഷ് ഇനി ഔദ്യോഗികഭാഷ.


വാഷിംഗ്ടടൺ: ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ 250 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണിത്. സർക്കാരും സർക്കാർ ഫണ്ട് ലഭിക്കുന്ന ഏജൻസികളും ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഭാഷാ സഹായം ലഭ്യമാക്കണമെന്ന മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഉത്തരവിനെ റദ്ദാക്കുന്നതാണ് പുതിയ ഉത്തരവ്. ഫെഡറൽ ഫണ്ടിംഗ് ലഭിക്കുന്ന സർക്കാർ ഏജൻസികൾക്കും സംഘടനകൾക്കും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളിൽ രേഖകളും സേവനങ്ങളും നൽകുന്നത് തുടരണോ എന്ന് തീരുമാനിക്കാൻ ഈ ഉത്തരവ് അനുവദിക്കുന്നു.
       രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കാനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. അമേരിക്കയിലെ വിവിധ ഭാഷാ-കുടിയേറ്റ സമൂഹങ്ങളെ ബാധിക്കുന്ന തീരുമാനത്തിനെതിരേ വ്യാപക വിമർശനമുയർന്നു. യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് 350ലേറെ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്ന് വാദിക്കുന്ന ഗ്രൂപ്പായ യുഎസ് ഇംഗ്ലീഷ് പറയുന്നതനുസരിച്ച്, 30ലധികം സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി നിയമിച്ചുകൊണ്ട് നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement