Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല സേവന ദിനമായി ആചരിച്ചു.

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല സേവന ദിനമായി ആചരിച്ചു.


കോട്ടയം: ലോക വനിതാദിനം, ലോക ജലദിനം എന്നിവയുടെ പ്രാധാന്യത്തെ മുൻ നിർത്തി ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല, സേവന ദിനമായി  ആചരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പരിപാടികൾ സംഘടിപ്പിച്ചു.
        മണർകാട് മാലം അംഗൻവാടി സന്ദർശിച്ചു. മേഖലാ പ്രസിഡന്റ്  മുകേഷ് എം.ആർ. അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് മെമ്പർ ജിജി മണർകാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാലം അംഗൻവാടിയിലെ ഷീന സതീശന് ജില്ലാ ജോയിന്റ് സെക്രട്ടറിയും മേഖല നീരിക്ഷകനുമായ പ്രദീപ്കുമാർ ഫലകം നല്കി ആദരിച്ചു. 25 വർഷത്തെ ആ സേവനത്തിനു വനിതാ അംഗങ്ങൾ ചേർന്നു പൊന്നാട അണിയിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്യാമളേന്ദു, ജില്ലാ പിആർഓ രഞ്ജിത്ത് കൊല്ലാട്, മേഖലാ സെക്രെട്ടറി ഇ.എം. ഉലഹന്നാൻ, ട്രഷറർ ഷിജോ കെ. മാത്യു, ജില്ലാ കമ്മിറ്റി അംഗം ഗോവിന്ദരാജ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക്  സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി.
          ലോക ജലദിനത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി നടത്തിയ ദാഹജല വിതരണം, കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാൻ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ്  മുകേഷ് എം.ആർ. അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്കുമാർ, ശ്യാമളേന്ദു, രഞ്ജിത്ത് കൊല്ലാട്, ഇ.എം. ഉലഹന്നാൻ, ഷിജോ കെ. മാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement