Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ, ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് പിടിയിലായി.

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ, ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് പിടിയിലായി.
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ, ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് പിടിയിലായി. മണിമല ഏറത്തുവടകര തോട്ടപ്പള്ളി കോളനിയിൽ കഴുനാടിയിൽ താഴേവീട്ടിൽ കാളിദാസ് എസ്. കുമാർ (23) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒന്നര വർഷക്കാലത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു. പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ കൗൺസിലിങ് കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement